കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം നിര്‍വഹിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന് പുതുപ്പറമ്പില്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അശോക് ഗോപിനാഥ്, പി. എസ്. സരിഗ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത ഫിലിപ്പ്, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ലത ചെറിയാന്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സജി ജോര്‍ജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സില്‍വിയ തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജോ പി മാത്യു, മനീഷ് മോഹനന്, അനീഷ് എബ്രഹാം ചക്കുങ്കല്‍, അനു എം തോമസ്, വിനീത കോശി, എം. എന്‍. ബാലകൃഷ്ണന് നായര്‍, മൃദുല റോയി, ജിബി തോമസ്, പത്തനംതിട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആലിയ ഫര്‍സാന, കൃഷി അസിസ്റ്റന്റ് എസ്. സുമയ്യ ബീവി എന്നിവര്‍ പങ്കെടുത്തു. കാര്‍ഷിക മേഖലയില്‍ മികച്ച നേട്ടം കൈവരിച്ച കര്‍ഷകര്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
- Log in to post comments