Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

ജല പരിശോധന ഉണ്ടാകില്ല

കേരള ജല അതോറിറ്റി കണ്ണൂര്‍ ക്വാളിറ്റി കണ്‍ട്രോള്‍ സബ് ഡിവിഷനു കീഴിലുള്ള കണ്ണൂര്‍ താണ, പയ്യന്നൂര്‍, തളിപ്പറമ്പ് (കുഴിച്ചാല്‍), പള്ളിക്കുന്ന്, മട്ടന്നൂര്‍, ഇരിക്കൂര്‍ (പെരുവളത്തുപറമ്പ്) എന്നീ ജല പരിശോധന ലാബുകളില്‍ ആഗസ്ത് 22 മുതല്‍ 28 വരെ  വെള്ളം പരിശോധനയ്ക്ക് സ്വീകരിക്കുന്നതല്ലെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഡാക് അദാലത്ത്; പരാതികള്‍ സമര്‍പ്പിക്കാം

കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്റെ 'ഡാക് അദാലത്ത്' സെപ്തംബര്‍ എട്ടിന് മൂന്ന് മണിക്ക് പയ്യാമ്പലത്തുള്ള കണ്ണൂര്‍ ഡിവിഷനിലെ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് ഓഫീസില്‍ നടക്കും. മെയില്‍, സ്പീഡ് പോസ്റ്റ് സര്‍വീസ്, പാഴ്‌സല്‍ കൗണ്ടര്‍ സേവനങ്ങള്‍, സേവിംഗ്‌സ് ബാങ്ക്, മണി ഓര്‍ഡറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അദാലത്തില്‍ പരിഗണിക്കും. തപാല്‍ സേവനങ്ങളെക്കുറിച്ചുള്ള പരാതികള്‍ കവറില്‍ 'ഡാക് അദാലത്ത്' എന്നെഴുതി  സെപ്തംബര്‍ നാല് വരെ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍-670001 എന്ന വിലാസത്തില്‍ അയക്കാം. 

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

തോട്ടടയിലെ കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐ  യില്‍ സെപ്തംബര്‍ ഏഴിന്  പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള നടത്തുന്നു. ഐ.ടി.ഐ ട്രേഡ് പാസ്സായി ഇതുവരെ നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് ലഭിക്കാത്ത ട്രെയിനികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.  പങ്കെടുക്കുന്നവര്‍ക്ക് ആര്‍.ഐ സെന്റര്‍ മുഖേന നികത്തുന്ന അപ്രന്റീസ്ഷിപ്പ് ഒഴിവുകളില്‍ മുന്‍ഗണന നല്‍കും.  ഫോണ്‍ 0497 2704588, 9446266848.

എന്‍.എസ്.ക്യു.എഫ്. സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2016-17, 18-19, 19-20, 20-21, വര്‍ഷങ്ങളില്‍ ടി.എച്ച്.എസ്.എല്‍.സി. പാസ്സായി ഇതുവരെ  എന്‍.എസ്.ക്യു.എഫ്. സര്‍ട്ടിഫിക്കറ്റ് കൈപറ്റാത്ത വിദ്യാര്‍ത്ഥികള്‍ സപ്തംബര്‍ 30 ന് മുമ്പ് കൈപ്പറ്റേണ്ടതാണ്. ഫോണ്‍ 0497 2835260.

സര്‍ട്ടിഫിക്കറ്റ് ഇന്‍ റിസര്‍ച്ച് മെത്തഡോളജി ആന്റ് ഡാറ്റാ അനാലിസിസ്
 
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ് ഇന്‍ റിസര്‍ച്ച് മെത്തഡോളജി ആന്റ് ഡാറ്റാ അനാലിസിസ് പ്രോഗ്രാമിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. യോഗ്യത ബിരുദം. ഗവേഷകര്‍, ഗവേഷക-ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, വിവിധ പദ്ധതികളിലെ സ്റ്റാഫംഗങ്ങള്‍, ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവര്‍ എന്നിവര്‍ക്ക് പ്രയോജനപ്രദം. ആറ് മാസം നീളുന്ന  പ്രോഗ്രാമിന്റെ തിയറി ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ആയി നടത്തും. അപേക്ഷകള്‍  https://app.srccc.in/register ലിങ്കിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി. ഒ., തിരുവനന്തപുരം - 33 ഫോണ്‍ : 04712325101, 8281114464, 7624962294.  വെബ്‌സൈറ്റ്  www.srccc.in.

താല്‍പര്യപത്രം ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് യൂണിഫോം സേനയിലേക്ക് പ്രവേശനം നേടുന്നതിനുള്ള പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. മുന്‍കാല പരിചയവും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കുന്നതിന് സൗകര്യവും, പ്ലേസ്‌മെന്റ്‌റ് അസിസ്റ്റന്‍സ് നല്‍കുന്നതുമായ സ്ഥാപനങ്ങള്‍ക്ക് ആഗസ്ത് 24 നകം താല്‍പര്യപത്രങ്ങള്‍ പ്രൊജക്ട് ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കാം. ഫോണ്‍ 0497-2700357.

ലേലം

ഇരിട്ടി താലൂക്ക്, ചാവശ്ശേരി അംശം ദേശത്ത് റീ സര്‍വ്വെ. 86/2 ല്‍ പ്പെട്ട 0.0061 ഹെക്ടര്‍, 0.0304 ഹെക്ടര്‍ വസ്തുക്കളും സകലതും സെപ്തംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് ചാവശ്ശേരി വില്ലേജില്‍ പരസ്യമായി ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇരിട്ടി താലൂക്ക് ഓഫീസുമായോ ചാവശ്ശേരി വില്ലേജ് ഓഫീസുമായോ ബന്ധപ്പെടുക.

 

എല്ലാ പെര്‍മിറ്റുകളും ലൈസന്‍സുകളും രജിസ്റ്റര്‍ ചെയ്യണം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡുമായി ബന്ധപ്പെട്ട എല്ലാ പെര്‍മിറ്റുകളും ലൈസന്‍സുകളും  ആഗസ്ത് 31 നകം  സംരക്ഷയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

കെ.സി.സി.പിഎല്‍ 20% ബോണസ് നല്‍കും

കേരള സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡ് ബോണസിന് അര്‍ഹതയുള്ള എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും 20% ബോണസ് അനുവദിച്ചു. ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്‍കിയതിനേക്കാളും ഇന്‍സെന്റീവില്‍ 7% വര്‍ദ്ധന നല്‍കും. ഓഗസ്റ്റ് 17 ന് കമ്പനിയിലെ യൂണിയന്‍ പ്രതിനിധികളും മാനേജ്‌മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ചയില്‍ കമ്പനി എംഡി ഡോ. ആനക്കൈ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അംഗീകൃത യൂണിയന്‍ നേതാക്കളായ വി വി ശശീന്ദ്രന്‍, ഐ.വി. ശിവരാമന്‍, കെ മോഹനന്‍, വി.കെ.രാജീവന്‍, കെ.വി.രാജേഷ് കുമാര്‍, മണി. യു കഷ്ണന്‍, കെ.ബിനു എന്നിവര്‍ പങ്കെടുത്തു.

date