Post Category
ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ കായിക പരിശീലകൻ അഭിമുഖം
അർത്തുങ്കൽ ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ കുട്ടികൾക്ക് നടപ്പ് അധ്യയന വർഷം ഫുട്ബോൾ പരിശീലനവും വോളിബോൾ പരിശീലനവും നൽകുന്നതിനായി കായിക പരിശീലകനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തലത്തിൽ സീനിയർ വിഭാഗത്തിൽ കഴിവ് തെളിയിച്ച വ്യക്തിയോ അല്ലാത്ത പക്ഷം സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള കോച്ചിനോ അപേക്ഷ സമർപ്പിക്കാം. സ്കൂൾ പ്രവൃത്തി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും കായിക പരിശീലനത്തിനായുള്ള സമയം കണ്ടെത്തി പരിശീലനം നല്കണം. യോഗ്യരായവർ സെപ്റ്റംബർ എട്ട് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം മിനി സിവിൽ സ്റ്റേഷൻ നാലാം നിലയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം
date
- Log in to post comments