Skip to main content

അറിയിപ്പുകള്‍

ഓണം ട്രേഡ് ഫെയര്‍ സപ്ലൈകോ പീപ്പിള്‍സ് ബസാറിലേക്ക് മാറ്റി

കോഴിക്കോട് ബീച്ചില്‍ സപ്ലൈകോ നടത്തിവന്ന ഓണം മെഗാ ട്രേഡ് ഫെയര്‍ പുതിയ ബസ്‌സ്റ്റാന്‍ഡിന് സമീപത്തെ സപ്ലൈകോ പീപ്പിള്‍സ് ബസാറിലേക്ക് മാറ്റി. മെഗാ ഫെയറില്‍ ലഭ്യമായിരുന്ന എല്ലാ സബ്‌സിഡി/നോണ്‍ സബ്സിഡി സാധനങ്ങളും ഓഗസ്റ്റ് 23 മുതല്‍ സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ ലഭിക്കും. 

ഡെയറി പ്രമോട്ടര്‍ നിയമനം

ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതി ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ബ്ലോക്ക് തലത്തില്‍ ഡെയറി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവരും എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരുമാകണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പരമാവധി 10 മാസത്തേക്കാണ് നിയമനം. പ്രായപരിധി: 18-45. മുമ്പ് ഡെയറി പ്രൊമോട്ടര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ടാകും.
ബ്ലോക്ക് ക്ഷീര വികസന യൂണിറ്റുകളില്‍ സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് മൂന്ന് വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റുമായും ക്ഷീര വികസന വകുപ്പ് ജില്ലാ ഓഫീസുമായും ബന്ധപ്പെടാം. ഫോണ്‍: 0495 2371254.

ടെണ്ടര്‍ ക്ഷണിച്ചു

മേലടി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ പയ്യോളി നഗരസഭ, കീഴരിയൂര്‍, തുറയൂര്‍, തിക്കോടി, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ 130 അങ്കണവാടികളിലേക്ക് 2026-27ല്‍ ആഴ്ചയില്‍ മൂന്ന് ദിവസം പാല്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ടിന് മുമ്പ് ടെണ്ടര്‍ സമര്‍പ്പിക്കണം. ഫോണ്‍: 0496 2606700.

മേലടി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലുള്ള പയ്യോളി നഗരസഭയിലെ 43 അങ്കണവാടികളിലേക്ക് 2026-27 വര്‍ഷം ആഴ്ചയില്‍ മൂന്ന് ദിവസം മുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ടിന് മുമ്പ് ടെണ്ടര്‍ സമര്‍പ്പിക്കണം. ഫോണ്‍: 0496 2606700.

രജിസ്‌ട്രേഷന്‍ നടത്തണം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നല്‍കുന്ന എല്ലാ പെര്‍മിറ്റുകളും ലൈസന്‍സുകളും സംരക്ഷ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാലാവധി ഓഗസ്റ്റ് 31ന് അവസാനിക്കുന്നതിനാല്‍ എല്ലാ വയര്‍മാന്മാരും സൂപ്പര്‍വൈസര്‍മാരും കോണ്‍ട്രാക്ടര്‍മാരും രജിസ്‌ട്രേഷന്‍ നടത്തണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04952950002.

date