Skip to main content

*ഫാക്കല്‍റ്റിമാരുടെ പാനല്‍ തയ്യാറാക്കുന്നു*

അമൃദില്‍ നടത്തുന്ന പി.എസ്.സി മത്സരപരീക്ഷാ പരിശീലനത്തിന് വിഷയാടിസ്ഥാനത്തില്‍ ഫാക്കല്‍റ്റിമാരുടെ പാനല്‍ തയ്യാറാക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കണക്ക്, ഇംഗ്ലീഷ്, മലയാളം, ചരിത്രം, നവോത്ഥാനം, ഭരണഘടന, ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, കറന്റ് അഫയേഴ്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഷയങ്ങളിലേക്കാണ് ഫാക്കല്‍റ്റിമാരെ തിരഞ്ഞെടുക്കുന്നത്. ബിരുദവും പി.എസ്.സി കോച്ചിംഗ് ക്ലാസെടുത്ത് മുന്‍പരിചയവുമാണ് യോഗ്യത. അഭിമുഖം, മോക്ക് ക്ലാസ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താത്പര്യമുള്ളവര്‍ അമൃദ് ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 'സെക്രട്ടറി, അമൃദ്, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ., വയനാട്, പിന്‍: 673122  വിലാസത്തില്‍ സെപ്റ്റംബര്‍ 19 ന് വൈകിട്ട് നാലിനകം നല്‍കണം.  ഫോണ്‍: 04936-202195, 7025041215. 

date