ഹയര്‍സെക്കന്ററി തുല്യത പരീക്ഷ: ജില്ലയില്‍ 80.14% വിജയം
ജൂലായ്, ആഗസ്ത് മാസങ്ങളിലായി നടന്ന ഹയര്‍സെക്കന്ററി തുല്യത പരീക്ഷയില്‍ ജില്ലക്ക് മികച്ച വിജയം. 539 പേര്‍ പരീക്ഷ എഴുതിയതില്‍ 432 പേരും വിജയിച്ചു. ജില്ലയില്‍ 80.14% വിജയം. പയ്യന്നൂര്‍ പഠന കേന്ദ്രത്തില്‍ നിന്നും പരീക്ഷ എഴുതിയ രമ.പി ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. പരീക്ഷ വിജയിച്ചവരില്‍ അഞ്ച് ജനപ്രതിനിധികളും രണ്ട് ദമ്പതികളും ഉണ്ട്. 24 പട്ടിക ജാതി വിഭാഗത്തില്‍ പെട്ടവരും 9 പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരും 13 ഭിന്നശേഷി പഠിതാക്കളും വിജയിച്ചു.
തലശ്ശേരി നഗരസഭ കൗണ്‍സിലര്‍ ഷഹനാസ് മന്‍സൂര്‍, ന്യൂമാഹി പഞ്ചായത്തംഗം ഷഹദിയ മധുരിമ, എരഞ്ഞോളി പഞ്ചായത്തംഗം രാഖില്‍, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം രജുല.പി, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സിത്താര എന്നിവരാണ് വിജയിച്ച ജനപ്രതിനിധികള്‍.
തളിപ്പറമ്പ് പഠനകേന്ദ്രത്തിലെ അബ്ദുള്‍ നാസര്‍, ഫാത്തിമ, തലശ്ശേരി ഗേള്‍സിലെ മന്‍സൂര്‍, ഷഹനാസ് എന്നിവരാണ് വിജയിച്ച ദമ്പതികള്‍.
ഓരോ പഠന കേന്ദ്രത്തില്‍ നിന്നും പരീക്ഷ എഴുതിയവരും വിജയിച്ചവരും
കൂത്തുപറമ്പ് ഹയര്‍സെക്കന്ററി (33:27)
മാടായി ഹയര്‍സെക്കന്റി സ്‌കൂള്‍ (55:43)
കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ്(44:40)
തളിപ്പറമ്പ് മൂത്തേടത്ത് എച്ച്.എസ്.എസ്(54:42)
ഇരിട്ടി പഠനകേന്ദ്രം(28:23)
പേരാവൂര്‍ ബ്‌ളോക്ക് പഠന കേന്ദ്രം(54:37)
തലശ്ശേരി ബ്രണ്ണന്‍ എച്ച്.എസ്.എസ് (27:22)
പാനൂര്‍ എച്ച്.എസ്.എസ് (26:22)
പള്ളിക്കുന്ന് ജി.എച്ച്.എസ്.എസ് (59:53)
തലശ്ശേരി ജി.എച്ച്. എസ്.എസ് (38:31)
ഇരിക്കൂര്‍ പഠനകേന്ദ്രം (26:18)
മാത്തില്‍ ജി.എച്ച്.എസ്.എസ്(29:22)
പയ്യന്നൂര്‍ ജി.എച്ച്.എസ്.എസ്(44:33)
മട്ടന്നൂര്‍ പഠനകേന്ദ്രം (22:19).
രമ ടീച്ചര്‍ ഇനി നിയമപഠനത്തിലേക്ക്
ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ജില്ലയില്‍ ഫുള്‍ എ പ്ലസ് നേടിയ രമ ടീച്ചര്‍ ഇനി നിയമപഠനത്തിലേക്ക്. കേരള ലോ എന്‍ട്രന്‍സ് എക്‌സാമിനേഷനില്‍ (കെഎല്‍ഇഇ) 112ാം റാങ്ക് നേടി എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ അഡ്മിഷന്‍ ഉറപ്പാക്കിയിരിക്കുകയാണ് രമ ടീച്ചര്‍. 2021ല്‍ കാങ്കോല്‍ ആലക്കാട് ദേവിസഹായം എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചതിനുശേഷമാണ് ടീച്ചര്‍ക്ക് തുടര്‍പഠന താല്‍പര്യം ഉദിച്ചത്. തുടര്‍ന്ന് പയ്യന്നൂര്‍ പഠന കേന്ദ്രത്തില്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിന് ചേരുകയായിരുന്നു. നിയമം പഠിച്ച് വക്കീലായി സാധാരണക്കാര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുക എന്നതും ടീച്ചറുടെ ആഗ്രഹമാണ്. ഭര്‍ത്താവ് റിട്ടയേഡ് ഗ്രാമീണ ബാങ്ക് മാനേജര്‍ എം കൃഷ്ണന്‍ നമ്പൂതിരിയും ജര്‍മ്മനിയില്‍ എന്‍ജിനീയറായ മകന്‍ ശ്രീകാന്തും ആലുവ കാര്‍മല്‍ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആയ മകള്‍ വരദയും പൂര്‍ണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
- Log in to post comments