Skip to main content

കൗൺസലർ നിയമനം

 പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ കീഴ്‌മാട് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കൗൺസലർ ( താത്കാലിക ) നിയമനത്തിനായി സൈക്കോളജി/സോഷ്യൽ വർക്ക്/സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കൗൺസലിങ്ങിൽ പരിചയ സമ്പന്നരുമായ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവരിൽ നിന്നും (പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളില്ലാത്ത പക്ഷം ഇതര വിഭാഗക്കാരെ പരിഗണിക്കും) അപേക്ഷകൾ ക്ഷണിച്ചു.

താത്പര്യമുളളവർ അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം  
24ന് രാവിലെ 11 മണിക്ക്  കാക്കനാട് സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ഹാജാരാകേണ്ടതാണ്. (പ്രതിമാസ വേതനം 20000/-രൂപ) കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0484 2422256

date