Skip to main content

എറണാകുളം ജനറൽ ആശുപത്രിയിൽ ന്യൂറോ സർജറി വിഭാഗം പുനരാരംഭിക്കുന്നു 

 

എറണാകുളം ജനറൽ ആശുപത്രിയിൽ ന്യൂറോ സർജറി വിഭാഗം പുനരാരംഭിക്കുന്നു.
തലച്ചോറ്, നട്ടെല്ല്, നാഡീവ്യൂഹം എന്നിവയുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങൾക്ക് വിദഗ്ദ്ധ ചികിത്സയും ആവശ്യമായ ശസ്ത്രക്രിയാ സേവനങ്ങളും  കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനുള്ള ഭാഗമായാണ് ന്യൂറോ സർജറി വിഭാഗം പുനരാരംഭിക്കുന്നത്.  
ആധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ്ദ്ധ സേവനങ്ങളും ഏകോപിപ്പിച്ച് രോഗികൾക്ക് ഗുണമേന്മയുള്ള ന്യൂറോ സർജിക്കൽ പരിചരണം ഉറപ്പാക്കുകയാണ് വിഭാഗത്തിന്റെ ലക്ഷ്യം.  
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ന്യൂറോ സർജന്റെ ഒ പി സേവനം ലഭ്യമാവുക . ഓൺലൈൻ ആയും ടോക്കൺ ബുക്ക് ചെയ്യാമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ്  അറിയിച്ചു. നിലവിൽ ആശുപ ത്രി വികസന സമിതിയിലൂടെയാണ് സ്പെഷ്യലിസ്റ്റിനെ നിയമിച്ചിരിക്കുന്നത്. ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എം എൽ എ, എച്ച് ഡി എസ് അംഗങ്ങൾ എന്നിവരുടെ പരിശ്രമമാണ്  നിയമനത്തിന് പിന്നിൽ എന്ന് സൂപ്രണ്ട് അറിയിച്ചു.

date