അറിയിപ്പുകൾ
ഗതാഗത നിരോധനം
കോതമംഗലം താലൂക്കിൽ അയക്കാട്- മുത്തംകുഴി-വേട്ടാമ്പാറ- റോഡിൽ തണ്ണിക്കോട്ട് പാലത്തിന്റെയും ചേർന്നുള്ള കലുങ്കിന്റെയും പുനർനിർമ്മാണം നടക്കുന്നതിനാൽ സെപ്റ്റംബർ 22 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ പൂർണ്ണമായും ഗതാഗത നിരോധനം ഏർപ്പെടുത്തും. തങ്കളം-അയക്കാട് ഭാഗത്തു നിന്നും വെറ്റിലപ്പാറയ്ക്കു പോകുന്ന വാഹനങ്ങൾ അയിരൂർപാടം-മുത്തംകുഴി വഴിയും, വെറ്റിലപ്പാറ-ആനോട്ട്പാറ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പിണ്ടിമന-അയിരൂർപാടം വഴിയോ പിണ്ടിമന-രാമല്ലൂർ വഴിയോ തിരിഞ്ഞു പോകേണ്ടതാണെന്ന് കോതമംഗലം പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയർ അറിയിച്ചു.
സർട്ടിഫിക്കറ്റ് കോഴ്സ്
വിമുക്ത ഭടന്മാർ, വിധവകൾ, ആശ്രിതർ എന്നിവർക്കുള്ള പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കലൂരിലുള്ള കെൽട്രോൺ കേന്ദ്രത്തിൽ ഒന്നര മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡാറ്റ എൻട്രി ഓപ്പറേറ്റർ ആൻഡ് ഹാർഡ്വെയർ ടെക്നിഷ്യൻ കോഴ്സ് നടത്തുന്നു. പ്രവേശനം സൗജന്യമാണ്. ഒക്ടോബർ - നവംബർ മാസങ്ങളിലായി നടത്താനുദ്ദേശിക്കുന്ന കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 0484-2422239. ഇ - മെയ്ൽ: zswoekm@gmail.com
- Log in to post comments