Skip to main content

ദേശീയ ആയുര്‍വേദ ദിനാചരണം: ജില്ലാതല ഉദ്ഘാടനം നാളെ (ബുധന്‍)

'ആരോഗ്യകരമായ നാളേയ്ക്കായി ആയുര്‍വേദം' എന്ന പ്രമേയത്തില്‍ പതിനൊന്നാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (ബുധന്‍) മലപ്പുറത്ത് നടക്കും. സിവില്‍ സ്റ്റേഷന്‍ ഗേറ്റിന് സമീപം ഒരുക്കുന്ന വേദിയില്‍ ഉച്ചയ്ക്ക് 2.30-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം നിര്‍വഹിക്കും. മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ. റിനിഷ റഫീഖ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് നടക്കുന്ന ആയുര്‍വേദ സന്ദേശ റാലി ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അസ്‌ലു ഫ്‌ലാഗ് ഓഫ് ചെയ്യും.

ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദിനാചരണത്തോടനുബന്ധിച്ച് രാവിലെ എട്ടിന് കരിപ്പൂര്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലെ നളന്ദ ഓഡിറ്റോറിയത്തില്‍ സി.ഐ.എസ്.എഫ്. ജീവനക്കാര്‍ക്കായി ആയുഷ് ബോധവത്ക്കരണവും യോഗ പരിശീലനവും നടക്കും. സിവില്‍ സ്റ്റേഷനിലെ പ്രധാന വേദിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപും ജീവിതശൈലീ രോഗ നിര്‍ണയ പരിശോധനയും നടക്കും. ഉച്ചയ്ക്ക് 1.30-ന് 'നല്ല ഭക്ഷണം' ഹെല്‍ത്തി ഫുഡ് മത്സരവും യോഗ ഡാന്‍സും അരങ്ങേറും.

date