Skip to main content

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ: കായികക്ഷമതാ പരീക്ഷ 15 മുതൽ

പ്രിസൺസ് ആൻഡ് കറക്ഷനൽ സർവീസസ് വകുപ്പിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നം. 420/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും സെപ്റ്റംബർ 15, 16, 17, 18, 22 തീയതികളിൽ നടക്കും. പാലക്കാട് മുട്ടിക്കളങ്ങരയുള്ള കെ.എ.പി. II ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ രാവിലെ 5.30 മുതലാണ് പരിശോധന. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ, ശാരീരിക ക്ഷമതാ സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 5.30-ന്  എത്തിച്ചേരണം. വൈകി എത്തുന്നവരെ പരീക്ഷയിൽ പങ്കെടുപ്പിക്കില്ല എന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ പാലക്കാട് ജില്ലാ ഓഫീസ് അറിയിച്ചു.

 

date