സാക്ഷരതാ തുല്യതാ കോഴ്സുകൾ: അഡ്മിഷൻ സെപ്റ്റംബർ 30 വരെ
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തീയതി നീട്ടി. ഫൈൻ കൂടാതെ സെപ്റ്റംബർ 25 വരെയും, 50 രൂപ ഫൈനോടെ സെപ്റ്റംബർ 30 വരെയും രജിസ്റ്റർ ചെയ്യാം. നാല്, ഏഴ് ക്ലാസുകളിലെ തുല്യതാ പഠനം സൗജന്യമാണ്. രജിസ്ട്രേഷൻ ഫീസും കോഴ്സ് ഫീസും ഉൾപ്പെടെ പത്താം തരത്തിന് 1950 രൂപയും ഹയർ സെക്കൻഡറി ഒന്നാം വർഷത്തിന് 2600 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർ രജിസ്ട്രേഷൻ ഫീസ് മാത്രം അടച്ചാൽ മതിയാകും. ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും പഠനം സൗജന്യമാണ്. കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിലാണ് ഹയർ സെക്കൻഡറി കോഴ്സുകൾ നടക്കുന്നത്.
സാക്ഷരതാമിഷന്റെ വെബ്സൈറ്റിൽ ലഭ്യമായ ചെല്ലാൻ ഉപയോഗിച്ച് എസ്.ബി.ഐ. ശാഖകൾ വഴി ഫീസ് അടയ്ക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാക്ഷരതാ പ്രേരക്മാർ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. പ്രോസ്പെക്ടസ്, അപേക്ഷ ഫോം എന്നിവ www.literacymissionkerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സാക്ഷരതാ പ്രേരക്മാരെയോ ജില്ലാ സാക്ഷരതാമിഷൻ ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ: 0491 2505179, 9447840644, 9539509374.
- Log in to post comments