Post Category
ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു
സാക്ഷരതാ പക്ഷാചരണത്തിന്റെ സമാപനവും ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്ഷക്ലാസുകളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു നിര്‍വഹിച്ചു. ഗവ. മോയന്‍സ് സ്കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ആര്.പി.മാരായ ഒ. വിജയന്, വി.പി ജയരാജന്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി വി പാര്‍വതി, അധ്യാപകനായ പ്രദീപ്, സെന്റര്‍ കോര്‍ഡിനേറ്റര്‍മാരായ സുശീല, സി ബി ശ്രീജ, ജയന്തികുമാരി എന്നിവര്‍ സംസാരിച്ചു. സാക്ഷരതാ പക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
date
- Log in to post comments