Post Category
വനിത ഫയര്‍ & റെസ്ക്യൂ ഓഫീസര്‍: കായികക്ഷമതാ പരീക്ഷ 23ന്
ഫയര്‍ & റെസ്ക്യൂ സര്‍വീസസ് വകുപ്പിലെ വനിത ഫയര്‍ & റെസ്ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നം. 215/2025) തസ്തികയിലേക്ക് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും സെപ്റ്റംബര്‍ 23ന് മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും.
മാര്‍ച്ച് 21-ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഓഗസ്റ്റ് 13ന് മലപ്പുറത്ത് നടത്താനിരുന്ന കായികക്ഷമതാ പരീക്ഷ പ്രതികൂല കാലാവസ്ഥ കാരണമാണ് മാറ്റിവെച്ചിരുന്നത്. പി.എസ്.സി പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ കാര്‍ഡ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബര്‍ 23ന് രാവിലെ 5.30ന് മുന്‍പായി പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments