ഇ.എസ്.ഐ - പി.എഫ് സംയുക്ത അദാലത്ത് 28 ന്
തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും സെപ്റ്റംബര്‍28 ന് നടക്കും. തൊടുപുഴ ഇ.എസ്.ഐ.സി ബ്രാഞ്ച് ഓഫീസിലാണ് പരിപാടി. രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ തുടങ്ങും.
ഇ.എസ്.ഐ. സംബന്ധമായ പരാതികള്‍ മാനേജര്‍, ബ്രാഞ്ച് ഓഫീസ്, ഇ.എസ്.ഐ കോര്‍പ്പറേഷന്‍, തൊടുപുഴ അല്ലെങ്കില്‍ മാനേജര്‍, ഡിസ്പെന്‍സറി കം ബ്രാഞ്ച് ഓഫീസ്, ഇ.എസ്.ഐ കോര്‍പ്പറേഷന്‍, ഫാത്തിമ മാതാ നഗര്‍, അടിമാലി എന്ന വിലാസത്തിലും പി.എഫ.് സംബന്ധിച്ച പരാതികള്‍ മൂന്നാര്‍ പി.എഫ്. ഓഫീസില്‍ അസിസ്റ്റന്റ് പി.എഫ്. കമ്മീഷണര്‍, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാര്‍ എന്ന വിലാസത്തിലും നേരിട്ടോ തപാലിലോ സെപ്റ്റംബര്‍ 25 നകം ലഭ്യമാക്കണം.
ഇ.എസ്.ഐ സംബന്ധമായ പരാതികള്‍ bo-thodupuzha.kerala@esic.nic.in, dcbo-munnar.ke@esic.nic.in എന്നീ ഇ-മെയിലുകളിലും പി.എഫ്. സംബന്ധമായ പരാതികള്‍ do.munnar@epfindia.gov.in എന്ന ഇ-മെയിലിലും അയയ്ക്കാം. ഇ.എസ്.ഐ ഇന്‍ഷുറന്‍സ് നമ്പര്‍, പി. എഫ്. നമ്പര്‍, യു.എ.എന്‍, പി.പി.ഒ.നമ്പര്‍, എസ്റ്റാബ്ലിഷ്‌മെന്റ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ത്തിരിക്കണം. അദാലത്ത് നടക്കുന്ന ദിവസം നേരിട്ടും പരാതി സമര്‍പ്പിക്കാം. ഫോണ്‍: 9496479678 (ഇ.എസ്.ഐ.സി), 9778791775 (പി.എഫ്).
- Log in to post comments