കുഞ്ചിത്തണ്ണി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കും
റീ ബില്‍ഡ് കേരളാ ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ
കുഞ്ചിത്തണ്ണി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് വ്യാഴാഴ്ച(സെപ്റ്റംബര്‍ 24) ഉച്ചകഴിഞ്ഞ് മൂന്നിന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ആനച്ചാല്‍ ടൗണില്‍ തയ്യാറാക്കിയ പന്തലില്‍ നടക്കുന്ന സമ്മേളനത്തിനു ശേഷം വില്ലേജ് ഓഫീസ് അങ്കണത്തില്‍ വെച്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ഉദ്ഘാടനസമ്മേളനത്തില്‍ എഫ്. രാജ എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, സബ് കളക്ടര്‍ വി.എം. ആര്യ, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനന് നായര്‍, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ജോര്‍ജ് തോമസ്, മായാ ഷാജു, എ.ഡി.എം മിനി കെ. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments