Skip to main content

കർഷക-ശാസ്ത്രജ്ഞ സംവാദം സംഘടിപ്പിച്ചു

കേന്ദ്ര സിൽക്ക് ബോർഡും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ജൂൺ 22 മുതൽ നടപ്പിലാക്കിവരുന്ന എം ആർ എം എ   2.0 ക്യാമ്പയിന്റെ ഭാഗമായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കർഷക-ശാസ്ത്രജ്ഞ സംവാദം സംഘടിപ്പിച്ചു. പരിപാടിയിൽ പട്ടുനൂൽ കൃഷി (സെറികൾച്ചർ) രംഗത്തെ പ്രായോഗിക അനുഭവങ്ങൾ കർഷകർ പങ്കുവെക്കുകയും, അവരുടെ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകുകയും ചെയ്തു. സംവാദത്തിൽ പങ്കെടുത്ത കർഷകർക്ക് ഹൈഗ്രോമീറ്ററുകൾ വിതരണം ചെയ്തു. സെൻട്രൽ സിൽക്ക് ബോർഡ് ശാസ്ത്രജ്ഞരായ ഡോ. ശ്യാമള, ഡോ. ശരണ്യ എന്നിവർ സംവാദത്തിന് നേതൃത്വം നൽകി. എ.എസ്.ഒ. മുഹമ്മദ് മൻസൂർ മോഡറേറ്ററായിരുന്നു.

date