ഗവ. വിക്ടോറിയ കോളജ് ലഹരിമുക്ത ക്യാമ്പസായി പ്രഖ്യാപിച്ചു
സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി എക്സൈസ് വകുപ്പ് വിമുക്തി മിഷന് നടപ്പാക്കുന്ന 'മയങ്ങില്ല കേരളം' പദ്ധതിയുടെ ഭാഗമായി ഗവ. വിക്ടോറിയ കോളജിനെ 'ലഹരിമുക്ത ക്യാമ്പസായി' പ്രഖ്യാപിച്ചു. വി.കെ ശ്രീകണ്ഠന് എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡ്രഗ് ഫ്രീ ക്യാമ്പസ് ബ്രാന്‍ഡ് അംബാസിഡര്‍മാരായ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം അബ്ദുള്‍ ഹക്കീം, നാടന്‍പാട്ട് കലാക്കാരനും പിന്നണി ഗായകനുമായ പ്രണവം ശശി എന്നിവര്‍ ലഹരിവിരുദ്ധ സന്ദേശം നല്കി. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ടി. എന്‍. സുധീര്‍ അധ്യക്ഷത വഹിച്ചു.
വിമുക്തി ജില്ലാ മാനേജര്‍ എസ്. സജീവ് ലഹരിമുക്ത ക്യാമ്പസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിക്ടോറിയ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മായ സി നായര്‍, കെ.എസ്.ഇ.എസ്.എ പ്രസിഡന്റ് പി. ഷാജി, ജി.സി.ടി.ഒ പ്രസിഡന്റ് ഡോ. സി. കുര്യന് ബിനു, കോളജ് ആന്റി നാര്‍ക്കോട്ടിക് സെല്‍ കോ-ഓഡിനേറ്റര്‍ ഡോ. സി. എം നിഷ, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ബലൂണുകള്‍ വാനിലുയര്‍ത്തി. വിദ്യാര്‍ഥികളെ ലഹരിയുടെ ദൂഷ്യഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും സുരക്ഷിതമായ ക്യാമ്പസ് അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് 'മയങ്ങില്ല കേരളം' പദ്ധതിയുടെ ലക്ഷ്യം.
- Log in to post comments