Skip to main content

സമഗ്ര - 2026 രണ്ടാംഘട്ടം സംസ്ഥാനതല ഉദ്ഘാടനം മൂന്നിന്; മന്ത്രി കെ. എ. തുളസി നിര്‍വഹിക്കും

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന 'സമഗ്ര - 2026'ന്റെ  രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ മൂന്ന് രാവിലെ 11ന് പറളിയിലെ കോട്ടയില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദീന്‍ അധ്യക്ഷനാകും. എം.എസ്.എം.ഇ മേഖയിലെ വനിതാ സംരംഭകര്‍ക്കുള്ള പ്രിയദര്‍ശിനി സ്വയംതൊഴില്‍ വായ്പ പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം വി കെ ശ്രീകണ്ഠന്‍ എം.പി നിര്‍വഹിക്കും. മൈകോ ക്രെഡിറ്റ് വായ്പ വിതരണം കെ രാധാകൃഷ്ണന്‍ എം. പിയും വിദ്യാഭ്യാസ വായ്പാ വിതരണം എം പി അബ്ദു സമദ് സമദാനി എം. പിയും നിര്‍വഹിക്കും. കെ. എസ്.ബി.സി.ഡി.സി എം.ഡി. സബിന്‍ സമീദ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചടങ്ങിന്റെ ഭാഗമായി കോര്‍പ്പറേഷന്റെ വിവിധ വായ്പ പദ്ധതികളിലായി സംസ്ഥാനത്തുടനീളമുള്ള ഓഫീസുകള്‍ വഴി 100 കോടി രൂപയുടെ വായ്പ വിതരണം ചെയ്യും.

ജില്ലയിലെ എം.എല്‍.എമാര്‍, ബി.സി.ഡി.സി സെക്രട്ടറി ഡോ. വീണ എന്‍ മാധവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി രാജു, ജില്ലാ കലക്ടര്‍ കെ സുധീര്‍, ബി.സി.ഡി.സി ഡയറക്ടര്‍ ഡി. രഞ്ജിത്ത്, അഡീഷണല്‍ സെക്രട്ടറി എല്‍ ശോഭ, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ്, പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഉഷാകുമാരി, ബി.സി.ഡി.സി പാലക്കാട് മാനേജര്‍ അനിറ്റ് ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും.

date