Post Category
കൊടുങ്ങല്ലൂർ ഐസിഡിഎസ് പ്രൊജക്റ്റിലേക്ക് വാഹനം ആവശ്യമുണ്ട്*
കൊടുങ്ങല്ലൂർ ഐസിഡിഎസ് പ്രൊജക്ടിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് വാടകയ്ക്ക് ഉപയോഗിക്കുന്നതിനായി കരാർ വാഹനം ക്ഷണിച്ചുകൊണ്ട് ടെണ്ടർ നോട്ടീസ് പുറപ്പെടുവിച്ചു. പ്രതിമാസം പരമാവധി 1500 കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ കഴിയുന്ന തരം വാഹനങ്ങൾക്ക് പ്രതിമാസം 35,000/- രൂപ നിരക്കിൽ (ഡ്രൈവർ ഉൾപ്പെടെയുള്ള വെറ്റ് ലീസ് വ്യവസ്ഥയിൽ) കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ടെണ്ടറുകൾ ക്ഷണിച്ചത്. പൂരിപ്പിച്ച ടെണ്ടറുകൾ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കായി എറിയാട് പഴയ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0480-2805595, 9744443307.
date
- Log in to post comments