Post Category
ഗാന്ധിജയന്തി സംസ്ഥാനതല ഓൺലൈൻ പ്രശ്നോത്തരി 'ഭാരതീയം' സെപ്റ്റംബർ 27ന്
എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സൗത്ത്, തിരുവാങ്കുളം മഹാത്മ മാതൃഭൂമി സ്റ്റഡി സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് സംസ്ഥാനതല ഓൺലൈൻ തത്സമയ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. പ്ലസ് ടു - ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ ഒരുക്കുന്ന മത്സരം എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും.
കൊച്ചിൻ സൗത്ത് റോട്ടറി പ്രസിഡൻ്റ് രമേശ് കുര്യൻ അദ്ധ്യക്ഷത വഹിക്കും. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രശ്നോത്തരി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9496440185 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി ജെറി ജോൺസൺ അറിയിച്ചു. പ്രവേശനം സൗജന്യം. സ്വാതന്ത്ര്യസമരം, ഗാന്ധിജി അനുകാരികം എന്നിവയായിരിക്കും പ്രശ്നോത്തരി വിഷയങ്ങൾ.
date
- Log in to post comments