കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്
പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ 18നും 45നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഡിഗ്രി അല്ലെങ്കിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേഡ് പ്രൊസസിംഗ്,ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ടൈപ്പ് റൈറ്റിംഗ് മലയാളം എന്നീ യോഗ്യതകളും ഉള്ളവർക്ക് അപേക്ഷിക്കാം.
ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയം അഭിലഷണീയമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ,ഇ-മെയിൽ, ഫോൺ നമ്പർ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ 'സെക്രട്ടറി, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, ആറാം നില, നോർക്ക സെന്റർ, തൈക്കാട് പി.ഓ., തിരുവനന്തപുരം - 695 014' എന്ന വിലാസത്തിൽ ഒക്ടോബർ 12ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കണം.
- Log in to post comments