Skip to main content

കെ -ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

കെ-ടെറ്റ് 2026 ഫെബ്രുവരി വിജ്ഞാപന പ്രകാരം ഓഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ നടന്ന കെ -ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഒക്ടോബര്‍ ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ തിരുവല്ല ജില്ല വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നടത്തും. വിജയികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അഡ്മിറ്റ് കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റ് ഔട്ട് സഹിതം പരിശോധനയ്ക്ക് ഹാജരാകണം. നിയമന അംഗീകാരം ലഭിച്ച എയ്ഡഡ് അധ്യാപരുടെ അഡ്മിറ്റ് കാര്‍ഡ്, സേവന പുസ്തകത്തിലെ യോഗ്യത തെളിയിക്കുന്ന പേജുകള്‍ പ്രഥമാധ്യാപകന്‍ സാക്ഷ്യപെടുത്തിയത് എന്നിവ സഹിതം പ്രഥമാധ്യാപകന്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാക്കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം.

കാറ്റഗറി, തീയതി, സമയം, ക്രമത്തില്‍

കാറ്റഗറി ഒന്ന് - ഒക്ടോബര്‍ ആറ് - രാവിലെ 10:30 മുതല്‍ 3:30 വരെ
കാറ്റഗറി മൂന്ന്  - ഒക്ടോബര്‍ ഏഴ്, എട്ട് - രാവിലെ 10:30 മുതല്‍ 3:30 വരെ
കാറ്റഗറി രണ്ട്, നാല് - ഒക്ടോബര്‍ ഒമ്പത് - രാവിലെ 10:30 മുതല്‍ 3:30 വരെ.

date