Post Category
മദ്രസ്സ അദ്ധ്യാപക പെൻഷൻ : മസ്റ്ററിംഗ് സമയപരിധി നീട്ടി
കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾക്ക് (2026 ജനുവരി മാസം പെൻഷൻ കൈപ്പറ്റിയ ഗുണഭോക്താക്കൾ ഉൾപ്പെടെ) വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടി. ഇതുവരെ മസ്റ്ററിംഗ് പൂർത്തിയാക്കാത്ത പെൻഷൻ ഗുണഭോക്താക്കൾ ഒക്ടോബർ 31ന് മുൻപ് അക്ഷയ കേന്ദ്രങ്ങൾ മുഖേന വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവരും മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ഫോൺ : 0495 2966577, 9188230577
date
- Log in to post comments