സംസ്ഥാന ഭിന്നശേഷി അവാർഡ് 2026: നോമിനേഷനുകൾ ക്ഷണിച്ചു
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമായി നൽകുന്ന 'സംസ്ഥാന ഭിന്നശേഷി അവാർഡ് 2026' ന് നോമിനേഷനുകൾ ക്ഷണിച്ചു. 16 വ്യത്യസ്ത വിഭാഗങ്ങളിലായി 30 അവാർഡുകളാണ് നൽകുന്നത് ക്യാഷ് അവാർഡും മൊമന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.
ഭിന്നശേഷി വിഭാഗത്തിലെ മികച്ച ജീവനക്കാർ (ഗവ./പബ്ലിക് പ്രൈവറ്റ് സെക്ടർ), മികച്ച തൊഴിൽദായകർ, മികച്ച എൻ.ജി.ഒ/പുനരധിവാസ കേന്ദ്രങ്ങൾ, മാതൃകാ വ്യക്തിത്വങ്ങൾ, മികച്ച സർഗ്ഗാത്മക കഴിവുള്ള കുട്ടി, കല/സാഹിത്യം/കായിക മേഖലകളിൽ മികവ് തെളിയിച്ചവർ, (ഭിന്നശേഷി വിഭാഗം മാത്രം) ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങൾ/വെബ്സൈറ്റുകൾ/റിക്രിയേഷൻ സെന്ററുകൾ, മികച്ച പ്രവർത്തനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയാണ് പ്രധാന അവാർഡ് വിഭാഗങ്ങൾ.
വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നേരിട്ട് അപേക്ഷിക്കാനാകില്ല. അതാത് മേഖലയുമായി ബന്ധപ്പെട്ട ഔദ്യോഗിക അധികാരികൾ/ സ്ഥാപന മേധാവികൾ യോഗ്യരായവരെ നിർദ്ദിഷ്ട മാതൃകയിലുള്ള പ്രൊഫോർമയിൽ രേഖകൾ സഹിതം നാമനിർദ്ദേശം ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നോമിനേഷനുകൾ അതാത് കൺട്രോളിംഗ് ഓഫീസറുടെ ശുപാർശയോടെ നൽകണം.
പൂരിപ്പിച്ച നോമിനേഷനുകൾ ഒക്ടോബർ 25 നകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.
ഇമെയിൽ: dsjokkd@gmail.com
ഫോൺ: 0495-2371911
- Log in to post comments