Skip to main content

പട്ടികജാതി വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ സഹായ പദ്ധതി

സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് ദാക്ഷായണി സ്വയം തൊഴില്‍ സഹായ പദ്ധതി നടപ്പാക്കുന്നു. പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പുവരുത്തുകയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും കൂട്ടായ്മയിലൂടെ സുസ്ഥിര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. പട്ടികജാതി വിഭാഗത്തിലെ അഞ്ചോ അതില്‍ കൂടുതലോ വനിതകള്‍ അംഗങ്ങള്‍ ആയിട്ടുള്ളതും ജില്ല രജിസ്ട്രാര്‍ ഓഫീസ്/കുടുംബശ്രീ/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ സ്വയം സഹായ സംഘങ്ങള്‍, പുതിയ സംരംഭം ആരംഭിക്കുന്നതിന് ആഗ്രഹിക്കുന്ന വനിതകള്‍ (വ്യക്തിഗതം) എന്നിവര്‍ക്ക് അപേക്ഷിക്കാം. ഓരോ അംഗങ്ങളുടെയും കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ 21 നും 55 നും ഇടയില്‍ പ്രായമുള്ളവരും ഏഴാം ക്ലാസ് വിജയിച്ചവരുമായിരിക്കണം. ഗ്രൂപ്പില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. പുതിയ സംരംഭം തുടങ്ങുന്നതിന് ഗ്രൂപ്പുകള്‍ക്ക് പദ്ധതി തുകയുടെ 75 ശതമാനവും (പരമാവധി പത്ത് ലക്ഷം രൂപ), വ്യക്തികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള പ്രൊജക്ട് കോസ്റ്റിന്റെ 75 ശതമാനവും (പരമാവധി 3,75,000 രൂപ) പട്ടികജാതി വികസന വകുപ്പ് സബ്സിഡിയായി അനുവദിക്കും. പദ്ധതി തുക ഗ്രൂപ്പുകള്‍, വ്യക്തികള്‍ ബാങ്ക് വായ്പയായി സ്വരൂപിക്കണം. അപേക്ഷകര്‍ അനുബന്ധ രേഖകള്‍, നിശ്ചിത മാതൃകയിലുള്ള അപേക്ഷ സഹിതം അതത് ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. വിവരങ്ങള്‍ക്ക് ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2322712.

date