വഖഫ് മുതവല്ലി ശില്പശാല സംഘടിപ്പിച്ചു
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് മലപ്പുറം ജില്ലയിലെ വഖ്ഫ് മുതവല്ലിമാര്‍ക്കായി മലപ്പുറം ടൗണ്‍ ഹാളില്‍ രണ്ട് സെഷനുകളിലായി ശില്പശാല സംഘടിപ്പിച്ചു. ഏറനാട്, കൊണ്ടോട്ടി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളിലെ മുതവല്ലിമാര്‍ക്കുള്ള ശില്പശാല രാവിലെ സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങളും തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളിലെ മുതവല്ലിമാര്‍ക്കുള്ള ശില്പശാല ഉച്ചയ്ക്ക് ശേഷം വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ. എസ്. ഹംസയും ഉദ്ഘാടനം ചെയ്തു. വഖ്ഫ് ബോര്‍ഡ് അംഗം ഉമര്‍ ഫൈസി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബോര്‍ഡ് അംഗങ്ങളായ അഡ്വ. പി. യു. അലി, സി. കെ. ഉസ്മാന്‍ ഹാജി, മുന്‍ വഖ്ഫ് ബോര്‍ഡ് അംഗം ഉബൈദുള്ള എന്നിവര്‍ സംസാരിച്ചു. സദസ്സില്‍ നിന്നുള്ള സംശയനിവാരണത്തിന് വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി. എം. മഞ്ജു നേതൃത്വം നല്‍കി. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ പി. എം. മസൂദ് ക്ലാസെടുത്തു. ഡിവിഷണല്‍ ഓഫീസര്‍ എം. പി. മുഹമ്മദ് സഹീര്‍, ജൂനിയര്‍ സൂപ്രണ്ടുമാരായ കെ. എ. മുഹമ്മദ് ആസിഫ്, എസ്. ഐ. സലീമ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments