Post Category
സ്പോട്ട് അഡ്മിഷന്‍
2026-27 വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തില്‍ കരുണാപുരം ഗവണ്‍മെന്റ് ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കംമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളില്‍ ജനറല്‍, എസ്.സി, എസ്.റ്റി വിഭാഗത്തിലും പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും ഒഴിവുളള സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.
താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഐടിഐയില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും ഒക്ടോബര്‍ ഒന്‍പതു വരെ അപേക്ഷ സമര്‍പ്പിച്ച് അഡ്മിഷന്‍ നേടാം. അപേക്ഷാ ഫീസ് 100/രൂപ. അപേക്ഷാഫോമുകള്‍ ഐടിഐ ഓഫീസില്‍ നിന്നു ലഭിക്കും. ഫോണ്‍: 04868-291050, 9496334029, 9562202388
date
- Log in to post comments