Skip to main content

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്: വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം; അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്ക് 2026-27 വർഷത്തെ ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്, ബി.ടെക്, എം.ടെക്, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി ആന്റ് എ.എച്ച്, ബി.ആർക്, എം.ആർക്, എം.ഡി.എസ്, എം.ഡി, എം.എസ്, ബി.എച്ച്.എം.എസ്, പി.ജി ആയുർവേദ, പി.ജി ഹോമിയോ, എം.വി.എസ്.സി ആന്റ് എ.എച്ച്, എം.ബി.എ, എം.സി.എ എന്നീ കോഴ്സുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടാതെ, നീറ്റ് എൻട്രൻസ് റാങ്ക് ലിസ്റ്റിൽ നിന്നും സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം സർക്കാർ അംഗീകൃത ബാച്ചിലർ ഓഫ് സിദ്ധാ മെഡിസിൻ ആന്റ് സർജറി, ബാച്ചിലർ ഓഫ് യുനാനി മെഡിസിൻ ആന്റ് സർജറി, ബി.എസ്.സി അഗ്രികൾച്ചർ (ഹോണേഴ്സ്), ബി.എസ്.സി ഫോറസ്ട്രി (ഹോണേഴ്സ്), ബി.എസ്.സി എൻവിറോൺമെന്റൽ സയൻസ് ആന്റ് ക്ലൈമറ്റ് ചേഞ്ച് (ഹോണേഴ്സ്), ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (ബി.എഫ്.എസ്.സി), ബി.ഫാം എന്നീ കോഴ്സുകളിൽ ഒന്നാം വർഷ പ്രവേശനം ലഭിച്ചവർക്കും അപേക്ഷിക്കാം. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ ഒക്ടോബർ 31-നകം അയ്യന്തോളിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0487 2364900.

date