Skip to main content

താത്ക്കാലിക നിയമനം

തൃശ്ശൂർ ജില്ലയിലെ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ അറ്റൻഡർ/ നഴ്സിംഗ് അസിസ്റ്റന്റ്/ ഡിസ്പെൻസർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

 എസ്.എസ്.എൽ.സി വിജയവും അംഗീകൃത ഹോമിയോ പ്രാക്ടീഷണറുടെ കീഴിൽ മരുന്ന് കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള
45 വയസ്സിൽ താഴെ പ്രായമുള്ളവർക്ക്
 അപേക്ഷിക്കാം.

ഒക്ടോബർ 30-ന് വൈകിട്ട് അഞ്ച് വരെ https://cutt.ly/iymkVHis എന്ന ലിങ്കിലൂടെ ഓൺലൈനായോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. ലഭിക്കുന്ന അപേക്ഷകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ നേരിട്ട് അഭിമുഖം നടത്തി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. അഭിമുഖത്തിന്റെ വിവരങ്ങൾ പിന്നീട് അറിയിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ 0487 2366643 എന്ന നമ്പറിൽ ബന്ധപ്പെടുക.

date