Skip to main content

ശിശുദിനാഘോഷം വര്‍ണ്ണോത്സവം-2026

ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ശിശുദിനാഘോഷ പരിപാടികള്‍ വര്‍ണ്ണോത്സവം-2026 പൈനാവ് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടക്കും. ശിശുദിനാഘോഷത്തോടനുബന്ധിച്ച്
പ്രസംഗമത്സരം, പദ്യപാരായണം, ലളിതസംഗീതം, ദേശഭക്തിഗാനം, ഉപന്യാസരചന, കഥാരചന,  കവിതാരചന എന്നീ ഇനങ്ങളില്‍ മത്സരങ്ങളും കുട്ടികളുടെ പൊതുസമ്മേളനവും റാലിയും സംഘടിപ്പിക്കും. കുട്ടികളുടെ പ്രധാനമന്ത്രി, കുട്ടികളുടെ പ്രസിഡന്റ്, സ്പീക്കര്‍ എന്നിവരെ തെരഞ്ഞെടുക്കും. ഗവണ്‍മെന്റ്/ എയ്ഡഡ്/അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികള്‍ക്കായിരിക്കും മത്സരം. സാഹിത്യ രചന മത്സരം യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് മാത്രമാണ്.

ജില്ലാതല മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് അതത് ജില്ലകളില്‍ നടക്കുന്ന ശിശുദിനറാലിയില്‍ സമ്മാനം നല്‍കും.
 

date