Skip to main content

നാഷണൽ ആയുഷ് മിഷനിൽ യോഗ ഇൻസ്ട്രക്ടർ ഒഴിവ്

നാഷണൽ ആയുഷ് മിഷൻ തൃശൂർ ജില്ലാ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. പ്രതിമാസ വേതനം 14,000/-.

യോഗ്യത: ഗവ. അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എൻ.വൈ.എസ് / ബി.എ.എം.എസ് എന്നിവയിൽ ബിരുദം, അല്ലെങ്കിൽ എം.എസ്.സി (യോഗ), എം.ഫിൽ (യോഗ), അംഗീകൃത സർവകലാശാലയിൽ നിന്നും യോഗയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പി.ജി ഡിപ്ലോമ, സർക്കാർ വകുപ്പിൽ നിന്നോ അംഗീകൃത സർവകലാശാലയിൽ നിന്നോ ഉള്ള ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്‌സ്,  വൈ.സി.ബി, സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്‌പോർട്‌സ് യോഗ / ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്, അല്ലെങ്കിൽ സംസ്ഥാന റിസോഴ്‌സ് സെന്ററിന്റെ ഒരു വർഷ ഡി.വൈ.റ്റി കോഴ്‌സ് ജയിച്ചവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 40 വയസ്സ് കവിയരുത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ധിഷ്ട മാതൃകയിലുള്ള അപേക്ഷ സമർപ്പിച്ച്, അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഒക്ടോബർ 24-ന് രാവിലെ 10.30-ന് തൃശൂർ പാട്ടുരായ്ക്കൽ രാമവർമ ജില്ലാ ആയുർവേദ ആശുപത്രി ക്യാമ്പസിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 19 വൈകീട്ട് അഞ്ച് വരെയാണ്. ഫോൺ: 0487 2939190.
 

date