Post Category
വാക് -ഇൻ - ഇന്‍റർവ്യൂ
മാവേലിക്കര രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്‌സിൽ പെയിന്‍റിംഗ്, സ്‌കൾപ്ച്ചർ വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചർമാരെ നിയമിക്കുന്നതിന് ഒക്ടോബർ 29 രാവിലെ 11ന് അഭിമുഖം നടത്തും. അതത് വിഷയങ്ങളിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം/രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എസ്.എസ്.എൽ.സിയും വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത നാഷണൽ ഡിപ്‌ളോമയും ആണ് യോഗ്യത. പ്രമുഖ എക്‌സിബിഷനുകൾ, വൺ മാൻ ഷോ, ഗ്രൂപ്പ് ഷോ എന്നിവയിൽ പങ്കെടുത്തിട്ടുള്ളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ അസലും പകർപ്പുമായി പ്രിൻസിപ്പലിന്‍റെ ഓഫിസിൽ ഹാജരാകണം. ഫോൺ: 0479- 2341199.
date
- Log in to post comments