Skip to main content

പഠനമുറി പദ്ധതി: ജില്ലയില്‍ 1956 അപേക്ഷകള്‍ ലഭിച്ചു

പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന 'പഠനമുറി' പദ്ധതിയിലേക്ക് ജില്ലയില്‍ നിന്ന് 1956 അപേക്ഷകള്‍ ലഭിച്ചു. പാലക്കാട് ബ്ലോക്ക് - 138, ചിറ്റൂര്‍ - 188,  മണ്ണാര്‍ക്കാട് - 42, നെന്മാറ- 125, പട്ടാമ്പി - 47, ശ്രീകൃഷ്ണപുരം - 236, തൃത്താല- 110, ആലത്തൂര്‍ - 179, കുഴല്‍മന്ദം - 382, ഷൊര്‍ണൂര്‍  - 16, മലമ്പുഴ - 31, പാലക്കാട് മുനിസിപ്പാലിറ്റി - 17,  കൊല്ലങ്കോട് - 179, ഒറ്റപ്പാലം - 266  എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപ വരെ ഉള്ളതും, 1000 സ്‌ക്വയര്‍ഫീറ്റ് വരെ മാത്രം വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങളിലെ വിദ്യാര്‍ഥികളാണ് അര്‍ഹര്‍. സര്‍ക്കാര്‍, എയ്ഡഡ്, ടെക്നിക്കല്‍, സ്പെഷ്യല്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയില്‍ 5 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് നിലവിലുള്ള വീടുകളോട് ചേര്‍ന്ന് പഠനമുറി നിര്‍മിക്കുന്നതിനായി രണ്ട് ലക്ഷം രൂപയാണ് അനുവദിക്കുക. അപേക്ഷാ ഫോം അതത് ബ്ലോക്ക്/ നഗരസഭാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ബന്ധപ്പെട്ട രേഖകള്‍ ഒക്ടോബര്‍ 31 വരെ ഹാജരാക്കാം.  ഫോണ്‍: 0491 2505005.

 

date