സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് പ്രയാണത്തിന് ഒക്ടോബർ 24-ന് മലപ്പുറത്ത് സ്വീകരണം
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായുള്ള സ്വർണ്ണക്കപ്പ് പ്രയാണത്തിന് മലപ്പുറം ജില്ലയിൽ ആവേശകരമായ സ്വീകരണം നൽകും. ഒക്ടോബർ 24-ന് ഉച്ചകഴിഞ്ഞ് 2:30-ന് പുലാമന്തോൾ വഴിയാണ് സ്വർണ്ണക്കപ്പ് ജില്ലയിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കപ്പ് ഏറ്റുവാങ്ങും. ഇതിനയുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
പര്യടനത്തിന്റെ ഭാഗമായി ഒക്ടോബർ 24-ന് ഉച്ചകഴിഞ്ഞ് 3:30-ന് മലപ്പുറം എം.എസ്.പി. ഹയർ സെക്കൻഡറി സ്കൂളിലും വൈകുന്നേരം 4:30-ന് പൂക്കോട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും സ്വീകരണം നൽകും. തുടർന്ന് വൈകുന്നേരം അഞ്ചോടെ കപ്പ് ജില്ലാ ട്രഷറിയിലേക്ക് മാറ്റി സൂക്ഷിക്കും.
തുടർന്ന് ഒക്ടോബർ 25-ന് രാവിലെ 10 ന് ജില്ലാ ട്രഷറിയിൽ നിന്ന് പുറത്തെടുക്കുന്ന സ്വർണ്ണക്കപ്പ്, രാവിലെ 11 ന് ഐക്കരപ്പടിയിൽ വെച്ച് ഔദ്യോഗികമായി കോഴിക്കോട് ജില്ലയ്ക്ക് കൈമാറും.
- Log in to post comments