Post Category
റീ-ടെണ്ടര്‍ ക്ഷണിച്ചു
മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും റീ-ടെണ്ടര്‍ ക്ഷണിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് 1200 സി.സി.-യില്‍ കൂടുതല്‍ ഉള്ളതും അഞ്ച് സീറ്റില്‍ കുറയാത്തതുമായ എ.സി. വാഹനം ലഭ്യമാക്കാന്‍ കഴിയുന്നവരാണ് അപേക്ഷിക്കേണ്ടത്. വാഹനം 12 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതായിരിക്കരുത്.
ടെന്‍ഡര്‍ ഫോറം വില്‍പന അവസാനിക്കുന്നത് ഒക്ടോബര്‍ 31-ന് ഉച്ചയ്ക്ക് ഒരു മണിക്കും ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന സമയം അന്ന് ഉച്ചയ്ക്ക് ശേഷം 2:30 നും ആണ്. ഫോണ്‍- 0483-2735324.
date
- Log in to post comments