Post Category
കെല്‍ട്രോണ്‍ മള്‍ട്ടിമീഡിയ അനിമേഷന്‍ കോഴ്സില്‍ പ്രവേശനം
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ 'പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ അനിമേഷന്‍ വിത്ത് എ.ഐ' കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പത്ത് ശതമാനം ഫീസ് ഇളവുണ്ട്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്സിന് പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 28. ഫോണ്‍- 0494-2697288, 8590605276.
date
- Log in to post comments