സ്കൂള്‍ കുട്ടികള്‍ക്കായി ജില്ലാതല ചിത്രരചനാ മത്സരം ഒക്ടോബര്‍ 25 ന്
കൈത്തറി വസ്ത്രങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കൈത്തറി ആന്‍ഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റിന്റെയും മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മത്സരം നടക്കുന്നത്. ഒക്ടോബര്‍ 25-ന് രാവിലെ ഒന്‍പതിന് മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് മത്സരം.
ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. താത്പര്യമുള്ള കുട്ടികള്‍ ഒക്ടോബര്‍ 23-ന് ഉച്ചയ്ക്ക് രണ്ടിനകം അപേക്ഷിക്കണം. അപേക്ഷാ ഫോമുകള്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ ഓഫീസുകളിലും വിദ്യാലയങ്ങളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ നല്‍കാം. ഫോണ്‍- 0483 2737405, 9562638798.
- Log in to post comments