Skip to main content

ഊര്‍ങ്ങാട്ടിരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുടെ ഒഴിവ്

ഊര്‍ങ്ങാട്ടിരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എല്‍.എസ്.ജി.ഡി. മുഖേന നടപ്പിലാക്കുന്ന സായാഹ്ന ഒ.പി.-യിലേക്ക് ഡോക്ടര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 24-ന് രാവിലെ 10 ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ടി.സി.എം.സി. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ്. സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 23-ന് ഉച്ചയ്ക്ക് 12 നകം ഊര്‍ങ്ങാട്ടിരി സാമൂഹിക ആരോഗ്യ കേന്ദ്രം ഓഫീസില്‍ അപേക്ഷിക്കണം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍-0483-2759888.

date