Skip to main content

എൻഡ്യൂറൻസ് ടെസ്റ്റ് 27 മുതൽ

എക്സൈസ്-പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ- ട്രെയിനി (പാർട്ട്-1 , നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ 564/2025 - മലപ്പുറം, പാലക്കാട്) തസ്തികയിലേക്കുള്ള ഫിസിക്കല്‍ എൻഡ്യൂറൻസ് ടെസ്റ്റ് (2.5 കിലോമീറ്റർ ഓട്ടം) ഒക്ടോബർ 27, 28, 29 തീയതികളിൽ രാവിലെ അഞ്ച് മണി മുതല്‍ കോട്ടക്കൽ പുത്തൂർ ബൈപാസ് ജങ്ഷനില്‍ നടക്കും. അർഹരായ ഉദ്യോഗാർഥികൾ ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റും പി.എസ്.സി. അംഗീകരിച്ച തിരിച്ചറിയൽ രേഖയും സഹിതം നിശ്ചിത തീയതിയിലും സമയത്തും ഹാജരാകണമെന്ന് പി.എസ്.സി. മലപ്പുറം ജില്ലാ ഓഫീസർ അറിയിച്ചു.

 

date