അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ഇ.സി. വിദ്യാർഥികളിൽ നിന്നും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (പി.ജി.ഡി.സി.എ.), എസ്.എസ്.എൽ.സി. യുള്ളവർക്കായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ഡി.സി.എ.), ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് ആന്റ് നെറ്റ്വർക്കിങ്, ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. പഠനം സൗജന്യമാണ്. കോഴ്സ് പഠിക്കുന്ന വിദ്യാർഥികൾക്ക് നിശ്ചിത തുക ഗ്രാന്റും ലഭിക്കും. താൽപ്പര്യമുള്ളവർക്ക് lbscentre.kerala.gov.in/services/courses വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പരപ്പനങ്ങാടി താനൂർ റോഡിലുള്ള ഓഫീസുമായി നേരിട്ടോ 0494 2411135, 9995334453 എന്നീ ഫോൺ നമ്പറുകൾ വഴിയോ ബന്ധപ്പെടാം.
- Log in to post comments