എൻഡ്യൂറൻസ് ടെസ്റ്റ്
എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ കോട്ടയം ജില്ലയിൽ സിവിൽ എക്സൈസ് ഓഫീസർ-ട്രെയിനി (കാറ്റഗറി നമ്പർ 564/25, 340/2025) നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ എൻഡ്യൂറൻസ് ടെസ്റ്റ് ഒക്ടോബർ 27 മുതൽ 29 വരെ കോട്ടയത്തു നടക്കും. പേരൂർ കരിമ്പനത്ത് പാലം മുതൽ തിരുവഞ്ചൂർ ജംഗ്ഷനു സമീപം വരെയുള്ള 2.5 കിലോമീറ്റർ റോഡിൽ രാവിലെ 5 മുതൽ 11വരെയാണ് പരീക്ഷ.
പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഒടിആർ പ്രൊഫൈലിൽനിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷ സമയത്തെ ഗതാഗത നിയന്ത്രണവുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ കോട്ടയം ജില്ലയിൽ വനിത സിവിൽ എക്സൈസ് ഓഫീസർ ട്രെയിനി തസ്തികയിലെ (കാറ്റഗറി നമ്പർ 342/2025, 344/2025) തിരഞ്ഞെടുപ്പിനായുള്ള എൻഡ്യൂറൻസ് ടെസ്റ്റ് ഒക്ടോബർ 28,29 തീയതികളിൽ രാവിലെ അഞ്ചു മുതൽ കൊല്ലം ബീച്ച് റോഡിലെ മഹാത്മഗാന്ധി പാർക്കിൽ നടക്കും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നിർദ്ദേശപ്രകാരമുള്ള രേഖകൾ സഹിതം ടെസ്റ്റിന് ഹാജരാകണം.
- Log in to post comments