Skip to main content

*പൊലിമ പുരസ്കാര വിതരണം നവംബർ 3-ന്: അവലോകന യോഗം ചേർന്നു*

പുതുക്കാട് മണ്ഡലത്തിൽ 40,000-ഓളം വനിതകളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന 'പൊലിമ പുതുക്കാട്' പദ്ധതിയുടെ പത്താം ഘട്ട പുരസ്‌കാര വിതരണം നവംബർ മൂന്നിന് നടക്കും. കൊടകര ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടത്തുന്ന പരിപാടി കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ 11-ാം ഘട്ട നടീൽ ഉത്സവം നവംബർ 11-ന് പുതുക്കാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

പദ്ധതിയുടെ പുരോഗതിയും തുടർന്നുള്ള പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

 കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.ടി. വിജയലക്ഷ്മി, രമ പ്രകാശൻ, ബീന സുരേന്ദ്രൻ, രതി ബാബു, ടെസി ജോസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷ്‌നി, കുടുംബശ്രീ ഡി.പി.എം ദീപ, വിവിധ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്‌സൺമാർ, കൃഷി ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

date