Skip to main content

കൊയിലാണ്ടി തുറമുഖം: രണ്ടാംഘട്ട നവീകരണ പദ്ധതി പൂർത്തീകരണം  മന്ത്രി  വി. ഇ. അബ്ദുൾ ഗഫൂർ നാളെ ഉദ്ഘാടനം ചെയ്യും അരയങ്കാവ് കുത്തംവള്ളി റോഡും അനുബന്ധ പാലങ്ങളും ഉദ്ഘാടനം ചെയ്യും  

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്ത് പി. എം. എം. എസ്. വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച രണ്ടാം ഘട്ട നവീകരണ പദ്ധതികളുടെയും തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച അരയങ്കാവ്  കുത്തംവള്ളി റോഡിന്റെയും അനുബന്ധ പാലങ്ങളുടെയും ഉദഘാടനം നാളെ (ഒക്ടോബർ 23 ന്) ഉച്ചയ്ക്ക് 2.30 ന് ഫിഷറിസ്സ്, ഹാർബർ എൻജിനീയറിങ് വകുപ്പ മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ നിർവഹിക്കും. 

ചടങ്ങിൽ അഡ്വ. കെ. പ്രവീൺ കുമാർ എം. എൽ. എ. അധ്യക്ഷത വഹിക്കും. ഷാഫി പറമ്പിൽ എം. പി. മുഖ്യപ്രഭാഷണം നടത്തും  പി. ടി. ഉഷ എം. പി. മുഖ്യാതിഥിയായിരിക്കും.
 
20.90 കോടി രൂപ ചിലവഴിച്ച 100 മീറ്റർ നീളമുള്ള ഫിംഗർ ജെട്ടി, ലോക്കർ മുറികൾ, നെറ്റ് മെൻഡിങ് ഷെഡ്, കോൺക്രീറ്റ് പാർക്കിംഗ് ഏരിയ, വിശ്രമ മന്ദിരം,ആന്തരിക റോഡുകൾ എന്നിവയും 5.88 കോടി രൂപ ചിലവിൽ ഡ്രെഡ്ജിങ്ങ് പ്രവൃത്തികളുമാണ് ഹാർബറിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പൂർത്തീകരിച്ചിരിക്കുന്നത്.

 1.61കോടി രൂപ ചിലവിൽ, കൊയിലാണ്ടി ഗുരുകുലം ബീച്ച് റോഡിനെ കൊല്ലം ബീച്ച് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ കോൺക്രീറ്റ് റോഡും രണ്ട് കോൺക്രീറ്റ് പാലങ്ങളുമാണ്  അരയങ്കാവ് കുത്തംവള്ളി റോഡിൽ പൂർത്തീകരിച്ചിരിക്കുന്നത്.

date