Post Category
കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്) തസ്തികയിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യത: കമ്പ്യൂട്ടർ സയൻസ് / ഐ.ടി വിഷയത്തിൽ ബി.ടെക്കും എം.ടെക്കും (ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് നിർബന്ധം).
ഒക്ടോബർ 26 ന് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ട് എത്തണം. യോഗ്യത, തീയതി സംബന്ധിച്ചുള്ള വിശദവിവരങ്ങൾ www.ceknpy.ac.in-ൽ ലഭ്യമാണ്. ഫോൺ: 0476-2665935.
date
- Log in to post comments