Skip to main content

ഗതാഗത നിരോധനം

 കൊണ്ടോട്ടി കണ്ണവെട്ടിക്കാവ് – പൂത്തുപ്പാടം – ഐക്കരപ്പടി – കാക്കഞ്ചേരി റോഡിൽ വാഹനഗതാഗതം പൂർണമായി നിരോധിച്ചു.  ജൽ ജീവൻ മിഷൻ കുടിവെള്ള പൈപ്പ് ലൈൻ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് (വെള്ളി) മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം അനുവദിക്കില്ല. ഐക്കരപ്പടി, കാക്കഞ്ചേരി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കൊട്ടപ്പുറം – കാക്കഞ്ചേരി റോഡ് വഴി തിരിഞ്ഞു പോകണം.

date