Skip to main content

ഗൃഹശ്രീ ഭവന പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മുഖേന ദുർബല, താഴ്ന്ന വരുമാന വിഭാഗങ്ങൾക്കായി നടപ്പാക്കുന്ന 'ഗൃഹശ്രീ ഭവന പദ്ധതി' പ്രകാരം 2026-27 സാമ്പത്തിക വർഷത്തെ ഭവന നിർമ്മാണത്തിന് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ സർക്കാർ സബ്‌സിഡിയായി ലഭിക്കും. താത്പര്യമുള്ള സ്പോൺസർമാർക്ക് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ kshbonline.com വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 22 മുതൽ നവംബർ 21 വരെ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് ബോർഡിന്റെ കോട്ടപ്പടിയിലുള്ള മലപ്പുറം ഡിവിഷൻ ഓഫീസിൽ നേരിട്ട് ഹാജരാക്കണം. ഫോൺ : 0483-2735003.

date