Skip to main content

ഹെൽപ്പർ (പ്രിന്റിംഗ്) താൽക്കാലിക നിയമനം: അപേക്ഷകൾ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഒഴിവുള്ള ഹെൽപ്പർ (പ്രിന്റിംഗ്)  തസ്തികയിലെ താൽക്കാലിക ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
പത്താം ക്ലാസും ഒപ്പം  പ്രിന്റിംഗ് ടെക്നോളജിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും  അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് സർട്ടിഫിക്കറ്റ്  ഇൻ മെഷീൻ വർക്ക് / മെഷീൻ വർക്ക് ലോവർ / വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിന്റിംഗ് ടെക്നോളജി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത കൂടാതെ അംഗീകൃത പ്രിന്റിംഗ് സ്ഥാപനങ്ങളിൽ ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീനിൽ  കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി 18 മുതൽ 41 വയസ്സ്  വരെ. നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. ഈ തസ്തികയിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നതല്ല.

താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം  ഒക്ടോബർ 25-ന് മുൻപായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 0484-2422458 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.

date