വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജില്ലാ കലക്ട്രേറ്റില്‍ ഹെല്‍പ് ഡെസ്‌ക്; കലക്ടര്‍ ഉദ്ഘാടനം ചെയ്തു
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവിന്റെ ഭാഗമായി ജില്ലാ കലക്ട്രേറ്റില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് കലക്ടര്‍ ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്തു. ഈ മാസം 31 വരെ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയ്ക്ക് അവസരമുണ്ടാകും. 2027 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്ന ആര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഹെല്‍പ് ഡെസ്‌ക് വഴി അപേക്ഷ നല്‍കാം. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയാണ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം. കലക്ട്രേറ്റിലെ ഹെല്‍പ് ഡെസ്‌കിന് പുറമെ എല്ലാ വില്ലേജുകളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഫാത്തിമത് സുമയ്യ, ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ജാസിം എ തുടങ്ങിയവര്‍ ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments