Skip to main content
റവന്യൂ  ജില്ലാ ശാസ്ത്രമേള: ലോഗോ പ്രകാശനം ചെയ്തു

റവന്യൂ  ജില്ലാ ശാസ്ത്രമേള: ലോഗോ പ്രകാശനം ചെയ്തു

പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം ചെയ്തു. എഡിഎം എ അബ്ദുള്‍ ലത്തീഫ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.വി സലീന ബീവിക്ക് കൈമാറിയാണ് പ്രകാശനം ചെയ്തത്. വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സി കെ മുരളി, സൂപ്രണ്ട് അജു, ജീവനക്കാരായ സുകുമാരന്‍, ജയപ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിറ്റൂരില്‍ നവംബര്‍ രണ്ടുമുതല്‍ അഞ്ചു വരെയാണ് ശാസ്ത്രമേള നടക്കുന്നത്.
 

date